Uncategorized

കെഎംസിസി ബഹ്റൈന്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: കെഎംസിസി ബഹ്റൈന്‍ ഹെല്‍ത്ത് വിങ്ങും ശിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററും സഹകരിച്ചു കൊണ്ട് മനാമ കെഎംസിസി ഹാളില്‍ വെച്ചു നടത്തിയ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പില്‍ 400 ല്‍ പരം ആളുകള്‍ പങ്കെടുത്തു. രാവിലെ 7.30 നു തുടങ്ങിയ ക്യാമ്പ് ഉച്ചക്ക് 2.30 വരെ നീണ്ടുനിന്നു. ഇന്ത്യന്‍ എംബസി തേര്‍ഡ് സെക്രട്ടറി ഇജാസ് അസ്ലം ക്യാമ്പ് സന്ദര്‍ശിച്ചു. എന്നും ജനോപകാരപ്രദമായ പരിപാടികള്‍ കൊണ്ട് ജനങ്ങളുടെ മനസ്സില്‍ സ്ഥാനം നേടിയ കെഎംസിസിയുടെ മെഡിക്കല്‍ ക്യാമ്പ് പോലെയുള്ള ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. കെഎംസിസി യുടെ മറ്റു പ്രവര്‍ത്തനങ്ങളെ കുറിച്ചു അദ്ദേഹം നേതാക്കളില്‍ നിന്ന് ചോദിച്ചറിയുകയും ചെയ്തു. പ്രസിഡന്റ് ഹബീബ് റഹ്മാന്‍ എംബസി പ്രതിനിധിയെ മൊമെന്റോ നല്‍കി ആദരിച്ചു.

ക്യാമ്പില്‍ വിവിധ സൂപ്പര്‍ സ്‌പെഷ്യലിറ്റികളും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിശോധനകളും ഉണ്ടായിരുന്നു. കാര്‍ഡിയോളജിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, ഒഫ്താല്‍മോളജിസ്റ്റ്, ഇന്റെര്‍ണല്‍ മെഡിസിന്‍, ജനറല്‍ ഫിസിഷ്യന്‍ തുടങ്ങിയവരുടെ സേവനങ്ങള്‍ ലഭ്യമായിരുന്നു. ഷുഗര്‍, കൊളസ്‌ട്രോള്‍, തൈറോയിഡ് പരിശോധനകള്‍ പൂര്‍ണമായും സൗജന്യമായിരുന്നു.

സീനിയര്‍ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി ആദ്യ രജിസ്‌ട്രേഷന്‍ നടത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് വിങ് ചെയര്‍മാന്‍ ഷാഫി പാറക്കട്ടയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ പി മുസ്തഫ സ്വാഗതം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ ഹബീബ് റഹ്മാന്‍, ജനറല്‍ സെക്രട്ടറി അസ്സൈനാര്‍ കളത്തിങ്കല്‍, വൈസ് പ്രസിഡന്റ് ഷാഫി പാറക്കട്ട, ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ പി മുസ്തഫ, വൈസ് പ്രസിഡന്റ്‌റുമാരായ, ഗഫൂര്‍ കൈപ്പമംഗലം, കെ യു ലത്തീഫ്, സെക്രട്ടറിമാരായ ഒ കെ കാസിം, റഫീഖ് തോട്ടക്കര, എം എ റഹ്മാന്‍, ജില്ലാ ഏരിയ മണ്ഡലം ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രജിസ്‌ട്രേഷന്‍ ടീം അംഗങ്ങള്‍, റിസപ്ഷന്‍ ടീം അംഗങ്ങള്‍, വോളിന്റീര്‍ വിംഗ് അംഗങ്ങള്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. ഉച്ചക്ക് നടന്ന സി പി ആര്‍ ട്രെയിനിംഗ്, പ്രവര്‍ത്തകര്‍ക്കും വോളന്റിയര്‍മാര്‍ക്കും ഉപകാരപ്രദമായി. ശിഫ അല്‍ ജസീറക്കുള്ള ഉപഹാരം കെഎംസിസി ബഹ്റൈന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി കൈമാറി.

Read more at: https://www.mathrubhumi.com/gulf/bahrain/medical-camp-kmcc-1.6201478

Leave A Comment

Your Comment
All comments are held for moderation.

Login

Register

terms & conditions